Wednesday, March 13, 2019

ഗുൽമോഹർ

നിറസൂര്യന്‍റെ പ്രഭ മുഴവന്‍ തന്‍റെ ഇതളുകല്‍ക്കുള്ളില്‍ ഒതുക്കി വച്ച ഗുൽമോഹർ.. 
എന്‍റെ യാത്രയില്‍ പലയിടത്തും ഞാന്‍ നിന്നെ കണ്ടു മുട്ടി..   
             
പാതയോരങ്ങളില്‍ ക്ഷമയോടെ കാത്തു നിന്ന നീയെനിക്ക് സമ്മാനിച്ചത് ഓര്‍മയുടെ വസന്തമായിരുന്നു..,
നിന്നെ കടന്നു പോയ ഓരോ നിമിഷവും ഞാന്‍ കടന്നു പോയത് എന്‍റെ ഓര്‍മ്മകളിലൂടെയായിരുന്നു....

എന്നെ ഞാനാക്കിയ എന്‍റെ ഓര്‍മ്മകളിലൂടെ ..                  
എന്‍റെ ബാല്യവും കൗമാരവും സൗഹൃദവും പ്രണയവും വിരഹവും എല്ലാം നിന്നിലൂടെ എന്‍റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി....     
                      
ഗുൽമോഹർ ... 

നീ വെറുമൊരു പുഷ്പമായിരുന്നില്ല എനിക്ക്..
എന്‍റെ ഓര്‍മ്മകളായിരുന്നു...

മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിച്ച എന്‍റെ ഓര്‍മ്മകള്‍...                
ഇപ്പോള്‍ എന്‍റെ ഓരോ യാത്രയിലും ഞാന്‍ നിന്നെ തിരയുകയാണ് ...
നിന്‍റെ കയ്യും പിടിച്ചു ഓര്‍മ്മയുടെ താഴ്വ്വരയിലേക്ക് നടന്നിറങ്ങുവാന്‍....

3 comments:

  1. ഗുല്‍മോഹര്‍ തീരം കാണാന്‍ ഈ ലിങ്കില്‍ പോയി നോക്കൂ....https://abidiba.blogspot.com/2017/05/blog-post_16.html

    ReplyDelete
  2. വിസ്മരിക്കാത്ത ഓർമ്മകൾ ...

    ReplyDelete