Friday, March 15, 2019

തനിച്ച്

എനിക്ക് നടക്കണമിനി... 
തനിച്ച്.. 

നമ്മളൊരുമിച്ചു നടന്ന കുന്നിൻ ചെരുവുകളിൽ... പാടവരമ്പിൽ...പുൽമേടുകളിൽ... എനിക്കിരിക്കണമിനി...
തനിച്ച്... 

നമ്മൾ കൈകോർത്ത് പിടിച്ചിരുന്ന കുളപ്പടവിൽ ആൽത്തറയിൽ...
നിൻ തോളിലേക്ക്  തലചായ്ച്ചിരുന്നിരുന്ന കടൽക്കരയിൽ... 
എനിക്ക് നനയണമിനി.. 
തനിച്ച്.. 

നമ്മളൊരുമിച്ചു നനഞ്ഞ പ്രണയമഴകൾ.. 
മഞ്ഞു മഴകൾ... മരം പെയ്യുന്ന മഴകളും... 
എനിക്ക് മിണ്ടണമിനി... 
തനിച്ച്.. 

നമ്മൾ കൊഞ്ചിയ കിളികളോട്... 
ആറ്റു വക്കിലെ പരൽമീനുകളോട്...
ആത്മാവിലേക്ക് ആവാഹിച്ചെടുത്ത പ്രകൃതിയോട്... 
എല്ലാം കഴിഞ്ഞെനിക്കൊന്നുറങ്ങണം തനിച്ച്... 

നമ്മളൊരുമിച്ചു കണ്ട ആകാശച്ചെരുവിനെ നോക്കി... പൂർണ്ണ ചന്ദ്രനെ നോക്കി...നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി... 
മരണമെന്ന ഇരുട്ടിൽ ലയിച്ചു ചേരണം.. മരണമെന്ന തണുപ്പിനെ ചുംബിച്ചുറങ്ങണം... മനസ്സ് നീറ്റുന്ന നൊമ്പരങ്ങളിൽ നിന്ന് മണ്ണിലോട്ടൊരു അലിഞ്ഞു ചേരൽ... !

3 comments:

  1. ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ എത്തുന്നത്.. ഹൃദയസ്പർശിയായ വരികൾ.. ഇഷ്ടം.. ആശംസകൾ

    ReplyDelete
  2. മരണമെന്ന ഇരുട്ടിൽ ലയിച്ചു ചേരണം.. മരണമെന്ന തണുപ്പിനെ ചുംബിച്ചുറങ്ങണം... മനസ്സ് നീറ്റുന്ന നൊമ്പരങ്ങളിൽ നിന്ന് മണ്ണിലോട്ടൊരു അലിഞ്ഞു ചേരൽ... !

    ReplyDelete
  3. ഇന്നാണ് ആദ്യമായി ഇവിടെ വരുന്നത്... വരവ് വെറുതെയായില്ല :-)

    കവിത തനിച്ചാകുന്നതിനെ കുറിച്ചാണെങ്കിലും കമന്റ് ബോക്സിൽ ധാരാളം വരട്ടെ...;-)

    ഫോളോ ചെയ്യുന്നു കേട്ടോ...

    ReplyDelete