Thursday, March 14, 2019

പ്രണയം

മറ്റുള്ളവർക്ക് മുൻപിൽ കാണിക്കുന്ന പ്രഹസനങ്ങളല്ല പ്രണയം..
പ്രണയം ആത്മാവിൽ നിന്ന് വരുന്നതാണ്...
ശബ്ദമോ കാഴ്ചയോ സ്പർശനമോ  ഇല്ലാതെ ആത്മാവിന്റെ ഭാഷകൊണ്ട് മാത്രം  പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും ഈ ലോകത്തുണ്ട്...
പരസ്പരം ഒന്നാകാൻ കഴിയാതെ ഓർമ്മകളെ പ്രണയിച്ചു സന്തോഷത്തോടെ ജീവിച്ചു പോകുന്നവരും ഇപ്പോഴുമുണ്ട്... പരാതികളും പരിഭവങ്ങളുമില്ലാതെ...              
ഇതിനിടയിൽ ചിലർ കാണിക്കുന്ന ക്രോപായങ്ങൾ കാണുമ്പോൾ സ്വയം ലജ്ജ തോന്നുന്നു... അവർ തിരിച്ചറിയുന്നുണ്ടോ കാഴ്ചക്കാർക്ക് മുൻപിൽ അവർ വെറുമൊരു കോമാളികളാകുന്നത്...? പരിഹസിക്കപ്പെടുന്നത്?...
പുച്ഛിക്കപ്പെടുത്?...
ചർച്ചാ വിഷയമാകുന്നത്?...
യഥാർത്ഥ പ്രണയം ജീവിക്കുന്നത് അവരവരുടെ ഉള്ളിലാണ്...
കോപ്രായങ്ങളിലല്ല...!

1 comment:

  1. പ്രണയം ആത്മാവിൽ നിന്ന് വരുന്നതാണ്...
    ശബ്ദമോ കാഴ്ചയോ സ്പർശനമോ ഇല്ലാതെ ആത്മാവിന്റെ ഭാഷകൊണ്ട് മാത്രം പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും ഈ ലോകത്തുണ്ട്...

    ReplyDelete