Thursday, March 28, 2019

കാത്തിരിപ്പ്

വിരഹം പൂക്കുന്ന മരച്ചില്ലയിൽ നിലാവ് കായ്ക്കുന്നു..
ഇരുട്ടിന്റെ മറവിലൂടെ ചുവന്ന സന്ധ്യയകലുമ്പോൾ,
പുഴവെള്ളത്തിൽ തെളിയുന്ന ചന്ദ്രനെയും നോക്കി ഞാനിരുന്നോട്ടെ..  !!!
ഒരു കുഞ്ഞു താരത്തിന് ഒരു മഞ്ഞുതുള്ളി എന്നപോലെ,
നിന്നെ എന്നരികിൽ ദൈവം മറന്നു വച്ചുവെങ്കിൽ... !
ഇശലുകൾ പെയ്തിറങ്ങുന്ന രാവിൽ തണലായ്‌ നീയെൻ കൂടെ....
ഒരു പനനീർപൂവായ്‌ ഞാനും വനശലഭം പോലെ നീയും.....
ഈ ജന്മം മുഴുവൻ നിന്നോടൊപ്പമിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...
നിറഞ്ഞ മനസ്സോടെ ഒരായിരം പ്രതീക്ഷകളോടെ എന്നും ഞാൻ കാത്തിരിക്കും ...

5 comments:

  1. കാത്തിരിപ്പ് സഫലമാകട്ടെ...

    ReplyDelete
  2. കാത്തിരിപ്പിന് ഒരു ഫലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു

    ReplyDelete