Monday, March 11, 2019

മോഹങ്ങൾ

സമുദ്ര തിരമാലപോലെൻ ഹൃദയത്തിൽ... 
ആർത്തനാദം വിളിക്കുന്നു മോഹത്തിൻ... 
തളം കെട്ടി നിൽക്കുന്ന മോഹങ്ങളാലെ... 
ദുഃഖങ്ങളെല്ലാം ചുമന്നു കൂടി... 
മോഹങ്ങളെൻ ഹൃദയത്തിൽ കൂർത്ത മുനകളാലെ ഉരസുന്നു... 
വേദന സഹിക്കവയ്യാതെ ഞാനെന്നെ ശപിക്കുന്നു... 
ശാപമോ കാർന്നു തിന്നുന്നു... 
കൊതിച്ചതുണ്ടോ നേടുന്നു വിധിച്ചതല്ലാതെ... 
കൊതിച്ചു തീർന്നതോ എൻ ജീവിതമാകയും...

1 comment:

  1. കൊതിച്ചതുണ്ടോ നേടുന്നു വിധിച്ചതല്ലാതെ..

    ReplyDelete